ചവറ: ബിജെപി സ്ഥാനാര്‍ഥി വിവേക് ഗോപന് മണ്ഡലത്തില്‍ സജീവമായി. ഇന്നലെ അദ്ദേഹം പന്മന ആശ്രമത്തില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. ആശ്രമം മഠാധിപതി പ്രണാവാനന്ദതീര്ഥപാദസ്വാമികളില് നിന്നും അനുഗ്രഹം വാങ്ങിയായിരുന്നു തുടക്കം.
പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, പനയന്നാര്‍കാവ്, കൊല്ലക, കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട, ഉച്ചയ്ക്ക് ശേഷം തേവലക്കര പഞ്ചായത്തിലെ തേവലക്കര ക്ഷേത്രം, പഞ്ചായത്ത് ജംഗ്ഷന്, പുത്തന്‍ സങ്കേതം അയ്യന്‍കോയിക്കല്‍ ക്ഷേത്രം ശക്തികുളങ്ങര ക്ഷേത്രം, കാവനാട് തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ കണ്ട് അഭ്യര്‍ഥന നടത്തി. എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ വന്‍പങ്കാളിത്തമാണ് സ്ഥാനാര്‍തിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: