കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുധാകരന് എംപി. പാര്‍ട്ടി നേതൃത്വത്തോടും പ്രവര്‍ത്തകരോടും കൂടിയാലോചിച്ച ശേഷം തീരുമാനം വ്യക്തമാക്കുമെന്നും സുധാകരന് അറിയിച്ചു. ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ സുധാകരന്റ വീട്ടിലെത്തി ചര്‍ച്ച നടത്തി വരികയാണ്.
ധര്‍മ്മടത്ത് പിണറായിക്കെതിരെയുള്ള സ്ഥാനാര്‍ത്ഥി സംബന്ധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സീറ്റില്‍ കെ. സുധാകരന് മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചത്. ധര്‍മ്മടത്തെ സീറ്റ് സംബന്ധിച്ച് സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. അന്തിമ ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സുധാകരന് വരണമെന്നാണ് ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കെപിസിസിയുടെ ഈ തീരുമാനത്തില്‍ കെ. സുധാകരന് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന് ചൂണ്ടിക്കാട്ടി.
എന്നാല്‍ പിണറായിക്കെതിരെ ഇത്തവണ സുധാകരന് ഇറങ്ങണമെന്ന ഒറ്റ ആവശ്യമാണ് പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉച്ചയോടെ വ്യവക്തതയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: