ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഏകദേശം 3,800 കാശ്മീരി കുടിയേറ്റക്കാര്‍ ജമ്മു കാശ്മീരില്‍ തിരികെയെത്തി. ആര്‍ട്ടിക്കിള്‍ 370 നീക്കിയശേഷം, പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിനുകീഴില്‍ ജോലികള്‍ തേടിയെത്തിയവരാണ് ഇതില്‍ 520 പേരെന്നും ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ കാശ്മീരി കുടിയേറ്റക്കരായ യുവാക്കള്‍ക്ക് പ്രത്യേക ജോലികള്‍ക്കുള്ള വ്യവസ്ഥ, ഭീകരപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 1990-കളില്‍ താഴ്വര വിട്ട കാശ്മീരി കുടിയേറ്റക്കാരുടെ പുനരധിവാസത്തില്‍ പ്രധാനപ്പെട്ട ഭാഗമാണെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു.
‘പിഎം പാക്കേജ് ജോലികള്‍ക്കായി 3,800 ഓളം അഭയാര്‍ഥി ഉദ്യോഗാര്‍ഥികള്‍ കാശ്മീരിലേക്ക് തിരികെയത്തി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി നല്കുന്ന ജോലികള്‍ക്കായി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, 520 കുടിയേറ്റ ഉദ്യോഗാര്‍ഥികള്‍ മടങ്ങിവന്നു’-രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം അറിയിച്ചു.
വിജയകരമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം ഇതേ നയത്തിന്റെ ഭാഗമായി മറ്റ് 2,000 വരുന്ന കുടിയേറ്റ അഭയാര്‍ഥികള്‍കൂടി 2021-ല്‍ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെയെത്തിയേക്കുമെന്ന് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: