കോഴിക്കോട്: എലത്തൂരില്‍ മാണി സി കാപ്പന്റെ പാര്‍ട്ടി എന്‍സികെ സ്ഥാനാര്‍ത്ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം പറഞ്ഞു. പ്രതിഷേധമുണ്ടായാലും സീറ്റ് കോണ്‍ഗ്രസ് തിരികെ എടുക്കില്ലായെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമത സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുമെന്ന് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചത്.
മന്ത്രി ശശീന്ദ്രന്റെ സിറ്റിംഗ് മണ്ഡലമായ എലത്തൂര്‍ 2016 ല്‍ ജെഡിയുവിനാണ് യുഡിഎഫ് വിട്ടുനല്‍കിയത്. ജെഡിയു ഇപ്പോള്‍ മുന്നണിയുടെ ഭാഗം അല്ലാത്തതിനാല്‍ കോണ്‍ഗ്രസ് ഇത്തവണ മണ്ഡലം ഏറ്റെടുക്കും എന്നായിരുന്നു പ്രവര്‍ത്തകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ പുതുതായി യുഡിഎഫിലെത്തിയ എന്‍സികെയ്ക്ക് സീറ്റ് വിട്ടുനല്‍കുകയായിരുന്നു.
എന്‍സികെയ്ക്ക് സീറ്റ് മാറ്റിവെച്ചതിനെ പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തില്‍ വഴങ്ങി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കും എന്നാണ് കരുതിയതെങ്കിലും പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് നേതൃത്വം വഴങ്ങിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: