പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ശബരിമല വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ യെച്ചൂരി തള്ളികളഞ്ഞതോടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ നിലപാട് പുറത്തുവന്നിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. കോന്നിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വിശ്വാസികളെ വേട്ടയാടിയത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി എന്താണ് പറയാത്തതെന്താണെന്ന് സുരേന്ദ്രന് ചോദിച്ചു. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റി കളിക്കുന്ന സിപിഎമ്മിന്റെ കാപട്യമാണ് പുറത്തായിരിക്കുന്നത്. ഗാലറിയില്‍ ഇരുന്ന് കളി കണ്ടവരെ വിശ്വാസികള്‍ക്കറിയാമെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് സുരേന്ദ്രന് പറഞ്ഞു.
ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാന്നെ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. തുല്ല്യതയാണ് പാര്‍ട്ടി നയം. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയത് എന്തിനാണെന്ന് തനിക്ക് അറിയില്ലായെന്നും യെച്ചൂരി വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: