തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം ആസ്പദമാക്കി തയ്യാറാക്കിയ പ്രചരണ വീഡിയോ പിന്‍വലിച്ച് യുഡിഎഫ്. പരസ്യ ചിത്രം ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലുണ്ടായിരുന്ന ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. വേണ്ടത്ര അവധാനതയോ അനുമതിയോ ഇല്ലാതെ പുറത്തിറക്കിയ പരസ്യമാണെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം.
ശരണ വിളിച്ച് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തര്‍ക്കിടയിലൂടെ ട്രക്കിംഗ് ബാഗും കൂളിംഗ് ഗ്ലാസും ധരിച്ച് ആചാര ലംഘനത്തിനായി പോകുന്ന യുവതി. അവര്‍ക്ക് സംരക്ഷണ വലയം ഒരുക്കി കൂടെ നടക്കുന്ന പോലീസ്. ഇത്തരത്തിലാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ യുഡിഎഫ് തയ്യാറാക്കിയ പരസ്യ വീഡിയോയാണിത്. എന്നാല്‍ ഈ രംഗങ്ങള്‍ സംഘപരിവാര്‍ നടത്തിയ സമരങ്ങളെക്കൂടി ഓര്‍മ്മിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു പക്ഷം വാദിക്കുന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പാര്‍ട്ടി അനുബന്ധ പേജുകളില്‍ നിന്നും പിന്‍വലിക്കാന്‍ സൈബര്‍ ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുക്കകയാണ്. ദൃശ്യങ്ങള്‍ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യാത്തതിനാല്‍ വിഷയങ്ങള്‍ അധികം പ്രതിരോധത്തിലാകില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: