പാലക്കാട്: മെട്രോമാന് ഇ. ശ്രീധരന്റെ ശുഭ്രവ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.
ഇതിനിടെ മെട്രോമാന് പരിപൂര്‍ണ്ണ പിന്തുണയുമായി പാലക്കാട് രൂപത രംഗത്തെത്തി. ചൊവ്വാഴ്ച ബിഷപ്പ് ഹൗസിലെത്തി ഇ. ശ്രീധരന് രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ നേരില്‍ കണ്ടു. ഇതിന് ശേഷമാണ് ശ്രീധരന് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചത്.
അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മാനത്തോട്ടത്തില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ള ബിഷപ്പിന്റെ പരസ്യമായ പിന്തുണ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ത്തുന്നു.
ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടിലെ പണം കൊണ്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് അപാകതയുണ്ടെന്ന് ശ്രീധരന് ആരോപിച്ചിരുന്നു. ഷാഫി പറമ്പില്‍ ശ്രീധരനെതിരെ വിമര്‍ശനമുന്നയിച്ചെങ്കിലും ശ്രീധരന് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തി അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ ഇനി പരിഹരിക്കാന്‍ കഴിയില്ലെന്നും ശ്രീധരന് പറഞ്ഞു.
സിപിഎം ഷാഫി പറമ്പിലിനെ ലക്ഷ്യമാക്കി ചെറുപ്പക്കാരനായ സി.പി. പ്രമോദിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ശ്രീധരന്റെ വരവോടെ രണ്ട് സ്ഥാനാര്‍ത്ഥികളും അപ്രസക്തരായതുപോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: