തിരുവനന്തപുരം: പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്.
ദേവ ഭുമിയായ കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്ട്രീയക്കൊല പോലും നടന്നിട്ടില്ല. കേരളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ മാത്രമല്ല എസ്ഡിപിഐ പോലുള്ള ഭീകരസംഘടനകളും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിന് അവസാനംകുറിക്കും. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുവിരുദ്ധ മനോഭാവം ലോകത്തെമ്പാടുമുണ്ട്. മുഴുവന്‍സമയ പ്രവര്‍ത്തകരെന്ന പേരില്‍ നിയോഗിക്കപ്പെടുന്നവരാണ് പാര്‍ട്ടിയെയും ഭരണത്തിലെത്തുന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാരുകളെയും നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെ ചെലവില്‍ കഴിയുന്ന ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് രാജ്യത്ത് വികസനം കൊണ്ടുവരാന്‍ കഴിയുക. കാപട്യമാണ് വികസനവിരോധികളായ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്ര. ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ബിജെപിയെ ന്യൂനപക്ഷ വിരോധികളായി ചിത്രീകരിക്കുന്നത്. എതിരാളികളെ നുണപ്രചാരണങ്ങളിലൂടെ തകര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം തന്ത്രമാണ്. വികസനവും തൊഴിലുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ്കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ ബിജെപിക്കെതിരെ രാജ്യം മുഴുവന്‍ അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസ്-സിപിഎം ശ്രമം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഭീകരസംഘങ്ങളോട് ഇരുകൂട്ടര്‍ക്കും മൃദുസമീപനമാണ്. ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: