ഗുവാഹത്തി: അസമില്‍ ബിജെപി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടുമെന്ന് എന്‍സിപി നേതാവ് ശരത്പവാര്‍.
‘അസമില്‍ ബിജെപിയുടേത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണ്. ബിജെപി അസമില്‍ ഭരണത്തുടര്‍ച്ച നേടും,’ ശരത് പവാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ബാനന്ദ സോണോവാലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, സിപി ഐ, സിപിഎം, സിപി ഐ എംഎല്, അഞ്ചലിക് ഗണ മോര്‍ച്ച, ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരാണ് പൊരുതുന്നത്.
126 സീറ്റുകളുള്ള അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പുറത്തുവരും. ഇക്കുറി 126ല്‍ 100 സീറ്റും പിടിക്കാനാണ് ബിജെപി ശ്രമം. തെരഞ്ഞെടുപ്പ് സര്‍വ്വേകളും അസമില്‍ ബിജെപി തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: