ന്യൂദൽഹി: കോൺഗ്രസിൽ നിന്നും രാജിവച്ച പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
ഇന്ന് വിഷയത്തില്‍ വൈകുന്നേരം ഏഴ് മണിക്ക് ഔദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. ശരദ് പവാറുമായി പി.സി. ചാക്കോയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റർ നേരത്തെ പറഞ്ഞിരുന്നു.
ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: