തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും മുഷിച്ചില് ഉണ്ടായില്ല. പറയാനുള്ളതെല്ലാം സരസമായും സരളമായും വിശദീകരിച്ച ശേഷം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം. കുത്തികുത്തിയുള്ളതും മുനവെച്ചതുമായ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തതയുള്ളതുമായ ഉത്തരങ്ങള്‍. പറഞ്ഞ രാഷ്ട്രീയത്തോട് ഇഷ്ടമില്ലാത്തവര്‍ക്കും വെറുപ്പുള്ളവര്ക്കും പറഞ്ഞ മുഖ്യമന്ത്രിയോടു സ്നേഹവും മതിപ്പും ഉണ്ടായി. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ആയിരുന്നു ആ മുഖ്യമന്ത്രി.
കേരള മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ശ്വാസം പിടിച്ചിരുന്ന തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ഥ അനുഭവമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി എത്തിയ ബിപ്ലബ് കുമാര്‍ നടത്തിയ പത്രസമ്മേളനം. ഉത്തരങ്ങള്‍ നീണ്ടു പോയി എന്നതൊഴിച്ചാല്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു ഓരോ മറുപടികളും.
പത്രസമ്മേളനത്തിനു ശേഷം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ ഊഴമിട്ടു പോവുകയായിരുന്നില്ല നക്സല്‍ ആക്രമണ ഭീഷണി നേരിടുന്ന ബിപ്ലബ്. കൂപ്പുകൈകളുമായി മാധ്യമ പ്രവര്‍ത്തകരിലേക്ക് ഇറങ്ങി വന്നു. ഓരോരുത്തരുടേയും അടുത്തെത്തി വിശദമായി പരിചയപ്പെട്ടു. സിപിഎം ചാനലിന്റെ പ്രതിനിധിയെ പരിചയപ്പെട്ടപ്പോള്‍, എനിക്കെതിരെ നിരന്തരം എഴുതിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് എന്റെ സുഹൃത്തുക്കളും മോദിയുടെ വികസനത്തെക്കുറിച്ച് മാത്രം എഴുതുന്നവരുമാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
തൃപുരയുടെ സൗന്ദര്യവും തൃപുരയിലെ രാഷ്ട്രീയവും നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷം തൃപുര വികസിക്കുന്നതുമെല്ലാം വിശദമായി പറഞ്ഞ ബിപ്ലബ് കുമാര്‍ ദേവ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: