തിരുവനന്തപുരം: കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. സംന്യാസിവര്യന്മാരുമായി കുമ്മനം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികം തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുമ്മനത്തിനുണ്ട്. രാഷ്ട്രീയത്തില്‍ ആരോഗ്യകരമായ പ്രവര്‍ത്തനമാണ് വേണ്ടത്. വികസനത്തിനു വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. ശത്രുത മാറ്റി വച്ച് പരസ്പരം ബഹുമാനിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
മത്സരിക്കാന്‍ ഇല്ലെന്ന് സ്വയം തീരുമാനിച്ചതാണ്. മണ്ഡലത്തില്‍ പ്രചാരണത്തിനു പോകും. പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ചെയ്തു. അതിന്റെ വേവലാതിയിലാണ് ഒന്നും ചെയ്യുന്നില്ലാ എന്ന് സിപിഎം പറയുന്നത്. ശരിയെ വിമര്‍ശിക്കുകയാണ് ശിവന്‍കുട്ടി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നല്ല നിലവാരം പുലര്‍ത്തുന്നതാണ്. സുരേന്ദ്രന് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നല്ലോ എന്ന ചോദ്യത്തിന് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നത് ആദ്യമല്ലെന്നും രാജഗോപാല്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാമെന്ന് കുമ്മനം പറഞ്ഞു.
മറ്റ് മണ്ഡലങ്ങളിലേക്കാള്‍ വേറിട്ട പ്രവര്‍ത്തനമാണ് നേമത്ത് ഒ. രാജഗോപാല്‍ കാഴ്ചവച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി ജനസംഘത്തിന്റെ കാലം മുതല്‍ ഒ.രാജഗോപാല്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇന്നും ധാര്‍മ്മികത കാത്തു സൂക്ഷിക്കുന്ന വ്യക്തി. അതിനാലാണ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷമേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇറങ്ങാവൂ എന്ന തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: