ചാത്തന്നൂര്‍: ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ മൂല്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ പാത പിന്തുടര്ന്നാകണം ജനസേവനമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കണ്‍വീനര്‍ എസ്. പ്രശാന്ത് അധ്യക്ഷനായി. സ്ഥാനാര്‍ഥി ബി. ബി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, ജില്ലാ ജനറല്‍സെക്രട്ടറി ബി. ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.ഐ. ശ്രീനാഗേഷ്, ചടയമംഗലം ബിജെപി സ്ഥാനാര്‍ഥി വിഷ്ണു പട്ടത്താനം, അഡ്വ. കൃഷ്ണചന്ദ്രമോഹന്‍, ബി. ആര്. കുട്ടപ്പന്, വിനോദ്, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, മൈലക്കാട് മുരളി, തങ്കമണി അമ്മ, പരവൂര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: