തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമടക്കമുള്ള വന്‍ താരനിര. ഇതിന് തുടക്കമിട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്ത് എത്തും.
കാട്ടാക്കട, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം എത്തുന്നത്. ഇത് കൂടാതെ കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാവിലെ 10.45 ന് എത്തുന്ന അദ്ദേഹം 11.20ന് മാധ്യമങ്ങളെ കാണും. മൂന്ന് മണിക്കാണ് കോവളം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം. 4 ന് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 5.30 ന് അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം.
6.30 ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യും. 7.20 ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത ശേഷം രാത്രി അദ്ദേഹം ത്രിപുരയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, ജെ.പി. നദ്ദ, ധര്‍മ്മേന്ദ്ര പ്രധാന്, അനുരാഗ് ഠാക്കൂര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഖുശ്ബു, വിജയശാന്തി എന്നിവരും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം നല്‍കും. ജ്യോതിരാദിത്യ സിന്ധ്യ എംപി, തേജസ്വി സൂര്യ എംപി, റാം മാധവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.
പ്രധാനമന്ത്രി മാര്‍ച്ച് 30 മുതലാണ് കേരളത്തിലേക്ക് എത്തുക. അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തിയതികളിലും ജെ.പി. നദ്ദ മാര്‍ച്ച് 27,31 തീയതികളിലും രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28 നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27 നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രില്‍ 4 തീയതികളിലും പ്രചാരണത്തിനായെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: