തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെ വിമര്‍ശിച്ച് കോണ്‍സിലെ മുതിര്‍ന്ന നേതാവ് വി.എം. സുധീരന് രംഗത്ത് വന്നു.
കോണ്‍ഗ്രസിന്റേത് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സ്ഥാനാര്‍ത്ഥി പട്ടികയല്ലെന്നും പാര്‍ട്ടി താല്പര്യങ്ങളേക്കാള് ഗ്രൂപ്പ്, വ്യക്തി താല്പര്യങ്ങള് പട്ടികയില്‍ പ്രതിഫലിച്ചുവെന്നും സുധീരന് കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രതീക്ഷ പാര്‍ട്ടി നേതൃത്വം തല്ലിക്കെടുത്തിയെന്നും സുധീരന് വിമര്‍ശിച്ചു. ഏറ്റുമാനൂരില്‍ സ്ഥാനാര്ത്ഥിയാകില്ലെന്നറിഞ്ഞ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച് ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവത്തിന് ശേഷമായിരുന്നു വി.എം. സുധീരന്റെ ഈ പ്രതികരണം. ആറന്മുളയില് സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് പാര്‍ട്ടി പദവികള്‍ രാജി വച്ചിരുന്നു. വാമനപുരം മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ കെപിസിസി സെക്രട്ടറി രമണി പി നായരും സ്ഥാനം രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: