കുണ്ടറ: അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റിവയ്ക്കല്‍ ആര്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സമ്മേളനം കുണ്ടറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് അധ്യാപക സംഘടനയില്‍ അംഗങ്ങളായ മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൗകര്യംചെയ്തു കൊടുക്കുന്നതിനാണ് പരീക്ഷ മാറ്റിവച്ചത്. ഈ സര്‍ക്കാരിന് കീഴില്‍ കേരളത്തിലെ അധ്യാപക സമൂഹം അസന്തുഷ്ടരും നിരാശരുമാണ്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതു പോലെ അദ്ധ്യാപകരെയും സര്‍ക്കാര്‍ വിരട്ടുകയാണെന്നും ഗോപകുമാര്‍ കുറ്റപ്പെടുത്തി.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, പ്രൊഫ.ആര്. ശ്രീപ്രസാദ്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ആര്. പ്രദീപ് കുമാര്‍, ഫെറ്റോ ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍, എബിവിപി ജില്ലാ സെക്രട്ടറി അരുണ്‍ വി. കുമാര്‍, കെ.എസ്. ദിലീപ് കുമാര്‍, എ. അനില്‍കുമാര്‍, അര്. ശിവന്‍പിള്ള, പ്രമോദ് ജി. കൃഷ്ണന്, ഡോ. ജയചന്ദ്രന്, ആര്. സന്ധ്യാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: