തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്ത് പലരും രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഇതിനെ തെറ്റായി കാണേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയെ മുന്‍പോട്ടു നയിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ട് മണ്ഡലങ്ങളിലും ഒരുമിച്ച് മത്സരിക്കുന്നത് വെല്ലുവിളിയല്ല. ബിജെപി അധ്യക്ഷന്‍ എന്ന നിലയിലുള്ള സമയപരിമിധി മനസിലാക്കി പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കും. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞതവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയുമാണ് സിപിഎമ്മിന്റെ സഹായത്തോടെ യുഡിഎഫ് പിടിച്ചെടുത്തത്. അതുകൊണ്ട് മഞ്ചേശ്വരം തിരിച്ചുപിടിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. തന്നെ സംബന്ധിച്ച് ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ വളരെ വൈകാരികമായ അനുഭവങ്ങളുള്ള സ്ഥലമാണ് കോന്നി. വലിയ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ഈ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ പരിച്ഛേദമാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: