ന്യൂദല്‍ഹി: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുമെന്ന് ഡിജിസിഎ അറിയിച്ചു.
വിമാനത്തില്‍ കയറുന്ന യാത്രക്കാര്‍ മാസ്ക് ശരിയായി ധരിക്കാതെ ഇരിക്കുകയോ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. ഇതിന് ശേഷവും ഇത് തുടര്‍ന്നാല്‍ ഇവരെ നിയന്ത്രിക്കാനാകാത്ത യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്തി വിമാനത്തില്‍ നിന്ന് ഇറക്കിവിടുമെന്നും ഉത്തരവില്‍ പറയുന്നു.യാത്രക്കാര്‍ നിര്‍ബന്ധമായും ശരിയായ രീതിയില്‍ മാസ്ക് ധരിക്കണമെന്നും, സാമൂഹികഅകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: