പൂര്‍ണ്ണമായും യുഎഇയില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘ദേരഡയറീസ്’ ഒടിടി റിലീസിന്.
എംജെഎസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിര്‍മിക്കുന്ന ദേരഡയറീസിന്റെ രചന-സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാന് കരിയാടനാണ്. മാര്‍ച്ച് 19-ന് ചിത്രം നിസ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
യുഎഇയില്‍ നാലുപതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരന്, അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ദേരഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗള്‍ഫിന്റെയും കഥകളില്‍ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണീ ചിത്രം.
അബു വളയംകുളം, ഷാലുറഹീം, അര്‍ഫാസ് ഇക്ബാല്‍, മധു കറുവത്ത്, ഷമീര്‍ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണന്, ജയരാജ്, അഷ്റഫ് കളപ്പറമ്പില്‍, രാകേഷ് കുങ്കുമത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ഫൈസല്‍, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രന്, വിനയന്, നവീന്ഇല്ലത്ത്, റോണി അബ്രഹാം, കണ്ണന്‍ചന്ദ്ര, കിരണ്‍പ്രഭാകര്‍, സാല്‍മണ്‍, സുനില്‍ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂര്‍, അഷ്റഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സാറസിറിയക്, അനുശ്രീ, ബിന്ദുസഞ്ജീവ്, രമ്യ, രേഷ്മരാജ്, സിന്‍ജല്‍ സാജന്, ബേബി ആഗ്നലെ എന്നിവര്‍ക്കൊപ്പം യുഎഇയിലെ മറ്റു കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: