ആലപ്പുഴ: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിഡിജെഎസ്. എം.ആര്. ഉല്ലാസ് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ഇടത്തരം കര്‍ഷക തൊഴിലാളി കുടുംബത്തില്‍ മതിയത്ത് എം കെ രാഘവന്റെയും രത്നമ്മയുടെയും മകനായി 1982 ഏപ്രില്‍ 14-ന് പൂഞ്ഞാറിലാണ് ഉല്ലാസ് ജനിച്ചത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി. പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ് തോമസ് കോളേജ് പാലായിലും പി ജി ഡിബി കോളേജ് തലയോലപ്പറമ്പിലുമായിരുന്നു. ഈരാറ്റുപേട്ട ബി എഡ് സെന്ററില്‍ നിന്ന് ബിഎഡ് ബിരുദം നേടി. സ്വാതന്ത്രസമര സേനാനി എം കെ രവീന്ദ്രന് വൈദ്യരുടെ കൊച്ചുമകളും കോരൂത്തോട് സി കെ എം സ്കൂള്‍ അദ്ധ്യാപികയുമായ സൗമ്യ സലിനാണ് സഹധര്‍മിണി.
16-ാം വയസ്സില്‍ പൂഞ്ഞാര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ചു. 2005 മുതല്‍ 2008 വരെ മാനേജിംഗ് കമ്മറ്റിയിലും 2008 മുതല്‍ 2017 വരെ യൂണിയന് കമ്മറ്റിയിലും അംഗമായി. നിലവില്‍ എസ്എന്‍ഡിപി യോഗം 108 -ാം നമ്പര്‍ ശാഖാ യോഗം പ്രസിഡണ്ടും എസ്എന്‍ഡിപി എരുമേലി യൂണിയന് ചെയര്‍മാനുമാണ്.
പാലാ സെന്റ് തോമസ് കോളേജില്‍ പ്രീ – ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ടായിരുന്നു. 2001 ല്‍ പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും 2002-ല്‍ ഈരാറ്റുപേട്ട ബി.എഡ് കോളേജില്‍ നിന്നും എംജി യൂണി വേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതല്‍ ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡണ്ടാണ്. ബിഡിവൈഎസ് പ്രസിഡണ്ടുമാണ്. 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ചു. രണ്ടു മുന്നണി സസ്ഥാനാര്ത്ഥികള്ക്കെതിരെയും പിസി ജോര്‍ജിനെതിരെയുമാണ് എം.ആര്. ഉല്ലാസ് മത്സരിക്കുന്നത്. പൂഞ്ഞാറില്‍ ഇക്കുറി ചതുഷ്കോണ മത്സരമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: