ലഖ്നൗ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ്് പരിചയ സമ്പന്നയായ മിതാലി രാജിന് സ്വന്തം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലെ ഇരുപത്തിയെട്ടാം ഓവറില്‍ ആനി ബോഷ്ച്ചിന്റെ പന്ത് അതര്‍ത്തി കടത്തിയാണ് മിതാലി റെക്കോഡിട്ടത്. എല്ലാ ഫോര്‍മാറ്റിലുമായി പതിനായിരം റണ്‍സ് നേടുന്ന ലോകത്തെ രണ്ടാമത്തെ വനിതാ താരമാണ് മിതാലി. ഇംഗ്ലണ്ടിന്റെ ചാര്‍ലറ്റ് എഡ്വേര്‍ഡ്സാണ് ഈ നേട്ടം ആദ്യ സ്വന്തമാക്കിയ വനിതാ താരം.
പത്ത് ടെ്സ്റ്റ് മത്സരങ്ങളില്‍ മിതാലി 663 റണ്‍സ് നേടി. 214 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 212 ഏകദിനങ്ങളില്‍ 6974 റണ്‍സും 89 ടി 20 മത്സരങ്ങളില്‍ 2364 റണ്‍സും നേടി. ഇതോടെ മൊത്തം പതിനായിരത്തിയൊന്ന് റണ്‍സായി.
1999 ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിലാണ് മിതാലി അരങ്ങേറ്റം കുറിച്ചത്. ഏഴു സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും കുറിച്ചു. രാജസ്ഥാന് താരമായ മിതാലി 2019 ല്‍ ടി 20 യില്‍ നിന്ന് വിരമിച്ചു. ടി 20 യില്‍ പതിനേഴ് അര്‍ധ സെഞ്ചുറി നേടി. 97 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍.
പതിനായിരം റണ്‍സ് തികച്ച മിതാലി രാജിനെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള കളിക്കാര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: