Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടകംപള്ളിമാര്‍ അറിയാന്‍

ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത അയ്യപ്പഭക്തരെ ക്രൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ രസിച്ചു നടന്ന ഒരു മന്ത്രി, ഇപ്പോള്‍ അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലേയെന്നാണ് ചോദിക്കുന്നത്. ശബരിമല ധ്വംസനത്തിന് സിപിഎം കൂട്ടുപിടിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ പൗരത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള കുറുക്കുവഴി തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.

Janmabhumi Online by Janmabhumi Online
Mar 13, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിന്ദുക്കളെ കബളിപ്പിക്കാമെന്ന വ്യാമോഹവുമായി സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും രംഗത്തുവരികയാണ്. വിശ്വാസികളെ ആക്രമിച്ചും, ശബരിമലയെ  അപകീര്‍ത്തിപ്പെടുത്തിയും ഹിന്ദുവിരുദ്ധരാണ് തങ്ങളെന്ന് ആവര്‍ത്തിച്ച് തെളിയിച്ച പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ പൊഴിക്കുന്ന മുതലക്കണ്ണീരിന് വിശ്വാസികളെ വഞ്ചിക്കാനാവില്ല. 2018 ലെ മണ്ഡലക്കാലത്ത് നടന്നത് ഒരു പ്രത്യേക സംഭവമാണെന്നും, അതില്‍ ഖേദവും വിഷമവുമുണ്ടെന്നും, ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്നും ഇപ്പോള്‍ ആശ്വസിക്കുന്ന ഈ മന്ത്രി, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അയ്യപ്പഭക്തന്മാരുടെയും ഹിന്ദുക്കളുടെയും ഓര്‍മശക്തിയെ പരിഹസിക്കുകയാണ്. മന്ത്രി കരുതുന്നതുപോലെ അവര്‍ ഒന്നും മറന്നിട്ടില്ല. മറക്കുകയുമില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിന് വിലക്കില്ലെന്നു മാത്രമായിരുന്നു സുപ്രീംകോടതി ഭൂരിപക്ഷ ബെഞ്ചിന്റെ വിധി. ആ വിധിയില്‍ ഒരിടത്തുപോലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് പറയുന്നില്ല. എന്നാല്‍ അയ്യപ്പഭക്തരുടെ ഹൃദയവികാരങ്ങളെ പരമാവധി മുറിപ്പെടുത്താനും, ഹിന്ദു സമൂഹത്തെ കരുതിക്കൂട്ടി ദ്രോഹിക്കാനുമുള്ള സുവര്‍ണാവസരമായി സുപ്രീംകോടതിവിധിയെ കണ്ട പിണറായി സര്‍ക്കാര്‍, നിരീശ്വരവാദികളും സദാചാര വിരുദ്ധരുമായ ചില വനിതകളെ ബലമായി സന്നിധാനത്ത് എത്തിക്കുകയായിരുന്നു. ഇതൊന്നും  മായ്ച്ചുകളയാന്‍ കടകംപള്ളിയുടെ കപടനാട്യത്തിനാവില്ല.

മണ്ഡലമേതായാലും വിശ്വാസികള്‍ മണ്ഡലകാലം മറക്കില്ലെന്ന് കടകംപള്ളിമാര്‍ക്ക് നന്നായറിയാം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ആവര്‍ത്തനമായിരിക്കും ഇതിന്റെ ഫലമെന്ന് ഇക്കൂട്ടര്‍ ഭയക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാവുമോയെന്നാണ് നോക്കുന്നത്. പിണറായി സര്‍ക്കാര്‍ ശബരിമലയോട് കാണിച്ച അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിക്ക് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല. മണ്ഡലകാലത്തുടനീളവും അതിനുശേഷവും സര്‍വസന്നാഹങ്ങളുപയോഗിച്ച് സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയതിനെതിരെ ഒരക്ഷരംപോലും പറയാത്തയാളാണ് കടകംപള്ളി. ഇതിനിടെ ഭക്തന്‍ ചമഞ്ഞ് ഗുരുവായൂരമ്പലത്തില്‍ പ്രത്യക്ഷപ്പെട്ട് ഇതിനൊക്കെ മറയിടാനും, ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാനുമുള്ള വിഫലശ്രമവും ഈ മന്ത്രി നടത്തുകയുണ്ടായി. ഒന്നും ഫലിച്ചിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഖേദപ്രകടനവുമായി വന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത അയ്യപ്പഭക്തരെ ക്രൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ രസിച്ചു നടന്ന ഒരു മന്ത്രി, ഇപ്പോള്‍ അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലേയെന്നാണ് ചോദിക്കുന്നത്. ശബരിമല ധ്വംസനത്തിന് സിപിഎം കൂട്ടുപിടിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ പൗരത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള കുറുക്കുവഴി തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല പ്രക്ഷോഭത്തില്‍ ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെ എടുത്ത അന്യായമായ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മന്ത്രി കടകംപള്ളി. ചെയ്ത തെറ്റിനോട് ശരിക്കും കുറ്റബോധമുണ്ടെങ്കില്‍ കടകംപള്ളിയല്ല, ഹിന്ദുക്കളോട് മാപ്പു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തയ്യാറാവണം. സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇനി എന്തു വിധിയുണ്ടായാലും എല്ലാവരോടും ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നു പറയുന്ന മന്ത്രി, ഈ വിവേകം ഹിന്ദുവികാരങ്ങളെ ചവിട്ടിമെതിച്ചപ്പോള്‍ എന്തുകൊണ്ട് ഉണ്ടായില്ല എന്നും വ്യക്തമാക്കണം. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാവുകയും വേണം. ഇതൊന്നും ചെയ്യാത്തത് ബോധപൂര്‍വമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമേ ഇപ്പോഴത്തെ ഖേദപ്രകടനത്തിന് ആയുസ്സുള്ളൂ. അതുകഴിഞ്ഞാല്‍ ഇവര്‍ തനിനിറം കാണിക്കും. തങ്ങള്‍ നിലപാട് മാറ്റിയിട്ടില്ലെന്നും, സത്യവാങ്മൂലം പിന്‍വലിക്കാതിരുന്നത് അതുകൊണ്ടാണെന്നുമാവും അപ്പോള്‍ വാദിക്കുക. ഈ വഞ്ചനയ്‌ക്ക് നിന്നുകൊടുക്കാന്‍ ഹിന്ദു സമൂഹത്തിന് കഴിയില്ല.

Tags: കടകം‌പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി; ‘ക്ഷേത്രങ്ങളിലെ നിധികള്‍ പ്രദർശനത്തിന് വെയ്‌ക്കാറില്ല’

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

Kerala

ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്‌ക്കണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

Kerala

സ്വപ്‌ന കഠിനമായ വേദന അനുഭവിച്ച സ്ത്രീ; വീട്ടില്‍ പോയിട്ടുണ്ട്; പത്തു മിനിറ്റുനുള്ളില്‍ ചായ കുടിച്ച് മടങ്ങിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

Kerala

കടകംപള്ളിയ്‌ക്കെതിരെ പ്രത്യക്ഷ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന, തോമസ് ഐസക്കിനെതിരെ ‘പരോക്ഷ ആരോപണ’മുന്നയിച്ചു

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies