പ്രൊഫ. ഡി. അരവിന്ദാക്ഷന്
സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടി ഇന്ത്യയില്‍ പരാജയപ്പെട്ടു എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഇടതുകക്ഷികള്‍ക്ക് 2004 ല്‍ ലോകസഭയില്‍ 60 ല്‍ അധികം സീറ്റുകള്‍ ഉണ്ടായിരുന്നത് 2019 ല്‍ 5 ആയി കുറഞ്ഞു. പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന സംസ്ഥാനഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ 2021 ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പില്ല. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കേരളത്തിലെ സിപിഎം മുമ്പില്ലാത്ത വിധത്തില്‍ പ്രതിസന്ധി നേരിടുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാരും ഡോളര്‍കടത്തിന് പ്രേരണ നല്കി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പ്രധാന പ്രതി സ്വപ്നാ സുരേഷിന്റെ മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരിക്കുന്നതായി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ കേരളാഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്കി. കസ്റ്റംസ്കമ്മീഷണര് ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാങ് മൂലം രഹസ്യരേഖ അല്ലാത്തതിനാലാണ് ഇത് സംബന്ധിച്ച വാര്‍ത്തവന്നത്. സ്വപ്നാസുരേഷിന്റെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയത്. സ്വപ്നാസുരേഷിന്റെയും കസ്റ്റംസിന്റെയും അഭ്യര്ത്ഥനമാനിച്ചിട്ടാണ്. 1962 ലെ കസ്റ്റംസ് നിയമത്തിലെ 108 ാം വകുപ്പ്പ്രകാരവും 1872 ലെ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടിചട്ടം 164 ാം വകുപ്പ് പ്രകാരവുമാണ് മൊഴി രേഖപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈവിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. ഡോളര്‍കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കുറ്റവിമുക്തരാവുന്നതിനുള്ള നിയമനടപടികള്സ്വീകരിക്കുന്നതിന് പകരം അമിത്ഷാവര്ഗീയവാദിയാണെന്ന് ആരോപിച്ച് മുസ്ലിങ്ങളുടെ വോട്ടിനു വേണ്ടി ശ്രമിക്കുന്നത് മതേതര ജനാധിപത്യമല്ല. അത് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല.
കസ്റ്റംസ് കമ്മീഷണര്‍ കോര്‍ട്ടലക്ഷ്യം നടത്തിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കേസില്‍വാദം കേള്‍ക്കുന്ന ഹൈക്കോടതിക്കുണ്ട്. സ്വപ്നാസുരേഷിന് സുരക്ഷനല്‍കണം എന്ന എറണാകുളം സാമ്പത്തിക കുറ്റവിചാരണകോടതി (അഡിഷണല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) വിധിക്കെതിരെ ജയില്‍ ഡി.ജി.പി. നല്കിയ കേസിലാണ് കസ്റ്റംസ് കമ്മീഷണര്‍ നിയമോപദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. വനിതാ പോലീസിന്റെ സാക്ഷിമൊഴികള്‍ പ്രതിഭാഗം തെളിവായി വിചാരണകോടതികളില് സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അത്തരം മൊഴികളുടെ നിയമസാധുതയും വിശ്വാസ്യതയും പരിശോധിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ട്.
ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും നാളിതുവരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍കിടക്കുന്നത് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്. ഇന്ത്യയില്‍ പല മുഖ്യമന്ത്രിമാരും അഴിമതി കേസുകളില്‍ ആരോപണവിധേയരായിട്ടുണ്ടെങ്കിലും ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നാളിതുവരെ ഉയര്‍ന്നു വന്നിട്ടില്ല.
സി.പി.എമ്മിലെ പഴയകാല നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയും കൂട്ടരും കുറ്റക്കാരെന്നു കണ്ടാല്‍ അതോടെ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകും. സി.പി.എം. മത്സരിക്കുന്ന 85 സീറ്റുകളില്‍ 20 സീറ്റുകളിലും തെരുവില്‍ പ്രതിഷേധ പ്രകടനം നടക്കുന്നു. ഈ പ്രതിഷേധം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയല്ല. മറിച്ച് പാര്‍ട്ടിയെ തെറ്റായി നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും നേതാക്കള്‍ക്കും എതിരെയാണ്. കേരളവും ത്രിപുരയുടെ മാര്‍ഗ്ഗത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: