കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാറില്‍ പൊയ്ക്കൊണ്ടിരിക്കെ തുറന്നുപിടിച്ച ഡോര്‍ തൂണില്‍ ഇടിച്ചാണ് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതയ്ക്ക് പരിക്കേറ്റതെന്ന് ദൃക്സാക്ഷി.
ടിവി9 ഭരത് വര്‍ഷ് എന്ന ചാനലാണ് ദൃക്സാക്ഷി മൊഴി പുറത്തുവിട്ടത്. ഈ സംഭവത്തിന് ദൃക്സാക്ഷികളായ നിരവധി തദ്ദേശവാസികളുണ്ട്. അതില്‍ ചില ദൃക്സാക്ഷികളുടെ മൊഴികളാണ് ചാനല്‍ പുറത്ത് വിട്ടത്. ആരും മമതയെ ആക്രമിച്ചിട്ടില്ലെന്നും ഈ മൊഴികള്‍ വ്യക്തമാക്കുന്നു.ചിലര്‍ തന്നെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമത ആരോപിച്ചിരുന്നത്.
‘കാറിലിരുന്ന് കൈകള്‍ കൂപ്പി ജനങ്ങളെ വണങ്ങുകയായിരുന്നു മമത. കാര്‍ ഓടിക്കൊണ്ടിരിക്കവേ, റോഡരികില്‍ നിന്നവരെ ആശീര്‍വദിക്കാന്‍ മമത കാര്‍ ഡോര്‍ ചെറുതായി തുറന്നു. നന്ദിഗ്രാമിലെ ബിരുലിയ ബസാറില്‍ എത്തിയപ്പോള്‍ കാര്‍ ഒരു തൂണില്‍ ഇടിച്ചു. ഇതോടെ കാറിന്റെ ഡോര്‍ ശക്തിയില്‍ അടഞ്ഞു. ഇതായിരുന്നു അപകടത്തിന് കാരണം.’ ദൃക്സാക്ഷിയായ ചിത്തരഞ്ജന് ദാസ് മൊഴിയില്‍ പറയുന്നു.
ഇതിനിടെ മമത വെള്ളിയാഴ്ച ആശുപത്രി വിട്ടു. ഇനി വീട്ടില്‍ വിശ്രമിച്ച ശേഷം വീണ്ടും പ്രചാരണത്തിനിറങ്ങുമെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: