ന്യൂദല്‍ഹി: ജയ്ഹിന്ദ് ടിവി മുന്‍ ചെയര്‍മാനും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഒരാഴ്ച്ച മുമ്പാണ് വിജയന് തോമസ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജിവെച്ചാണ് അദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. രമേശ് ചെന്നിത്തലയാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് വിജയന് തോമസിന് അംഗത്വം നല്കി ബിജെപിയിലേക്ക് സ്വീകരിച്ചു. ദേശീയ വക്താക്കളായ ടോം വടക്കനും നൂപുര്‍ ശര്‍മ്മയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: