Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത തീവ്രവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ആലുവ അദ്വൈതാശ്രമ സര്‍വമത സമ്മേളനം, കേരളത്തിനും ഭാരതത്തിനും മതവിഭാഗീയത അംഗീകരിക്കാനാവില്ല

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 01:04 pm IST
in Kerala
ആലുവ അദ്വൈതാശ്രമത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് നടന്ന 98-ാമത് സര്‍വമതസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലുവ അദ്വൈതാശ്രമത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് നടന്ന 98-ാമത് സര്‍വമതസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാല്‍ നൂറ്റാണ്ടിനിടെ കേരളവും മതതീവ്രവാദത്തിന്റെ തുരുത്തായി മാറിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ആലുവ അദ്വൈതാശ്രമ സര്‍വമത സമ്മേളനം. പല മതസാരവും ഏകമെന്ന ശ്രീനാരായണ ദര്‍ശനവും തത്ത്വവും പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയുമാണ് അതിന് പ്രതിവിധിയെന്നും 98-ാം സമ്മേളനം ആഹ്വാനം ചെയ്തു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. എസ്എന്‍ഡിപി യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ വിശിഷ്ടാതിഥി ആയിരുന്നു. നിരണം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. സാമുവല്‍ നെറ്റിയാടന്‍, മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ശിഹാബുദീന്‍ ഫൈസി, കൊച്ചി ജൈനക്ഷേത്ര പൂജാരി പണ്ഡിറ്റ് പ്രകാശ് ഭായ്, ദേശം ഓങ്കാരാശ്രമം അധ്യക്ഷന്‍ നിഗമാനന്ദ തീര്‍ഥപാദര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരുമിച്ച് ജീവിച്ച് ഭൂമിയെ സ്വര്‍ഗമാക്കുകയാണ് വേണ്ടതെന്ന് സ്വാഗതം ആശംസിച്ച ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ പറഞ്ഞു. കേരളത്തിലും മത വിഭാഗീയത വളരുന്നു. കൈവെട്ടും കഴുത്തുവെട്ടും നടക്കുന്നു. എന്റെ മതത്തിലേക്ക് ചേരുക, ചേര്‍ക്കുക എന്ന ചിന്ത വളരുന്നു. പലമത സാരവുമേകം എന്നാണ് ഗുരു പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന് ജന്മം കൊടുത്ത കേരളത്തിനും ഭാരതത്തിനും മതവിഭാഗീയത അംഗീകരിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.

കാല്‍നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഈശ്വരനെ സംബന്ധിച്ച ഋഷികളുടെ അഭിപ്രായമാണ് മതം. മതം ഗുരുവിന് അറിവാണ്. അതുകൊണ്ടാണ് അറിയാനും അറിയിക്കാനും അദ്ദേഹം മതസമ്മേളനം നടത്തിയത്. മതം, ഭാഷ, ജാതി, ദേശം എന്നിവയ്‌ക്ക് പ്രാധാന്യം കൊടുത്തുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണം, സ്വാമികള്‍ തുടര്‍ന്നു.

സനാതന ധര്‍മത്തിന്റെ വൈപുല്യമാണ് ഭാരതത്തിന് ഏതു മതത്തില്‍ പെട്ടവരേയും സ്വീകരിക്കാനുള്ള കഴിവു നല്‍കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളേയും സ്വാംശീകരിക്കാനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട്. എന്നാല്‍ തന്റേതല്ലാത്ത ഒന്നും പഥ്യമല്ലാത്ത, പുറത്തുനിന്നു വന്ന ആശയത്തിന്റേതാണ് ഈ സമീപനം. കഴിഞ്ഞ കുറേ നാളായി ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഈ ആശയത്തെ എതിര്‍ക്കുന്നു. ഇസ്ലാമിക സമ്പ്രദായത്തില്‍ വഹാബിസത്തിന്റെ ഈ ചിന്താരീതി ഭീകരവാദത്തിലുള്‍പ്പെടെ എത്തി. അത് ഐഎസ്എസിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളായി. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക വിശ്വാസികള്‍ തമ്മിലാണ് ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഈ ചിന്ത നമ്മുടെ നാട്ടിലും തുടരാന്‍ ചിലര്‍ തുടങ്ങുമ്പോള്‍ കേരളത്തിലും പ്രശ്‌നം ഉണ്ടാകുന്നു. ഇതിനെതിരേ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയാണ് നമ്മുടെ കര്‍ത്തവ്യമെന്ന് മന്ത്രി പറഞ്ഞു.

സര്‍വമത സമ്മേളനം ശതാബ്ദി ആഘോഷിക്കുന്നു

ഏഷ്യയിലെ ഏറ്റവും ആദ്യത്തെ സര്‍വമത സമ്മേളനമായ ആലുവ അദ്വൈതാശ്രമ സര്‍വമത സമ്മേളനത്തിന് 2024ല്‍ ശതാബ്ദി. ഇതിന്റെ ആഘോഷങ്ങള്‍ ആഗോള തലത്തില്‍ നടത്താന്‍ പ്രവര്‍ത്തനങ്ങള്‍ ശിവഗിരിമഠം തുടങ്ങിക്കഴിഞ്ഞതായി ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അറിയിച്ചു. 2023 ശിവരാത്രി മുതല്‍ 2024 ശിവരാത്രി വരെ ഒരു വര്‍ഷത്തെ പരിപാടികളില്‍ ശ്രീനാരായണ ദര്‍ശനം ലോകമെമ്പാടുമെത്തിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സ്വാമികള്‍ പറഞ്ഞു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്ന് വിളംബരം ചെയ്ത് 1924ല്‍ ഗുരുദേവന്‍ തുടങ്ങിയ ഈ സമ്മേളനം മുടങ്ങാതെ നൂറു വര്‍ഷം തികയ്‌ക്കുന്നത് ചരിത്രമാണ്.

Tags: ConferenceആലുവAluva Advaita Ashramam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റം, സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ കൊല്ലത്ത്

India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; പോലീസിന് കർശന നിർദ്ദേശം നൽകി ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.