കോട്ടയില്‍ ഹോളി ഉത്സവം ആഘോഷിച്ചുകൊണ്ടിരുന്ന മറാഠാ സൈനികര്‍ യാദൃച്ഛികമായി വന്ന കരാള ശത്രുക്കളെ കണ്ടു പരിഭ്രമിച്ചു. എന്നാല്‍ പെട്ടെന്ന് ആത്മനിയന്ത്രണം ചെയ്ത് തിരിച്ചടിക്കാനാരംഭിച്ചു. അപ്പോള്‍ എങ്ങനെയോ സ്ഫോടക സംഗ്രഹാലയത്തിന് തീപിടിച്ചു. അപ്പോഴുണ്ടായ പ്രളയംപോലുള്ള സ്ഫോടനത്തില്‍ കോട്ടയ്ക്ക് വലിയ ഇളക്കം തട്ടി.
ശിവാജി നാല്‍പ്പത് മൈല്‍ അകലെ ഉറക്കത്തിലായിരുന്നു. പെട്ടെന്നദ്ദേഹം ഞെട്ടിയുണര്‍ന്നു. ചുറ്റും നിന്നവര്‍ ഭയന്ന് എന്തു സംഭവിച്ചു എന്ന് ശിവാജിയോട് ചോദിച്ചു? അകത്ത് അന്തരംഗത്തില്‍ പറയാന്‍ യോഗ്യമല്ലാത്ത തുടിപ്പ് അനുഭവപ്പെട്ടു. ദണ്ഡരാജപുരം ആപത്തില്‍ പെട്ടിരിക്കയാണെന്ന് നിശ്ചയം, എന്ന് ശിവാജി പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് ആശ്ചര്യവും പരിഭ്രമവും ഉണ്ടായി. ഉടനെ തന്നെ ദണ്ഡരാജപുരത്തേക്ക് ദൂതനെ അയച്ചു. കാലത്ത് ഓടിവന്ന ദൂതന് പറഞ്ഞു ദണ്ഡരാജപുരം ശത്രുവിന്റെ കൈയിലായി എന്ന്. അതായിരുന്നു ശിവാജിയുടെ സംവേദനാശക്തി. അദ്ദേഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ സ്വരാജ്യത്തിന്റെ ജീവനാഡിയുമായി ബന്ധപ്പെട്ടിരിക്കയായിരുന്നു. സ്വരാജ്യത്തിന്റെ സുഖദുഃഖ സ്പന്ദനത്തോടൊപ്പം സ്പന്ദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. ഇത്തവണയും ശിവാജിക്ക് ജഞ്ജീരത്തില്നിന്ന് ഹതാശനായി തിരിച്ചുപോരേണ്ടിവന്നു.
1672 ല്‍ ബീജാപ്പൂരിലെ അലി-ആദില്‍ശാഹയുടെ മരണം സംഭവിച്ചു. സാധാരണപോലെ സിംഹാസനത്തിനു വേണ്ടിയുള്ള കലഹം ആരംഭിച്ചു. ഈ അവസരത്തിന്റെ ലാഭമെടുത്തുകൊണ്ട് സ്വരാജ്യത്തിന്റെ സൈനികര്‍ വായുവേഗത്തില്‍ കുതിരകളെ പായിച്ചുകൊണ്ട്, പുതിയ പുതിയ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കി സ്വരാജ്യത്തോട് ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പന്ഹാളക്കോട്ടയുടെ വിജയം. മുന്‍പ് സിദ്ദി ജൗഹര്‍ മുപ്പതിനായിരം സൈനികരുമായി മൂന്നുമാസം പന്ഹാളകോട്ടയെ വളഞ്ഞ് പ്രതിരോധിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും കോട്ട വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ശിവാജിയുടെ പ്രശിക്ഷണത്തില്‍ വളര്‍ന്ന കൊണ്ഡാജി ഫര്ജണ്ദ് എന്ന വീരന്റെ നേതൃത്വത്തില്‍ ഒരു രാത്രി അറുപത് സൈനികര്‍ കോട്ട പിടിക്കാന്‍ പുറപ്പെട്ടു. കൂരിരുട്ടില്‍ അവര്‍ കോട്ടയില്‍ കയറാനാരംഭിച്ചു. അതീവ രഹസ്യമായി ചീറ്റപ്പുലികളെപ്പോലെ കോട്ടയില്‍ കയറിയ അവര്‍ ക്ഷണനേരംകൊണ്ട് ദുര്‍ഗ പ്രമുഖനെ കൊന്നു.
എല്ലാവരും നോക്കി നില്‍ക്കെ കോട്ട കീഴടക്കി. സ്വരാജ്യത്തിന്റെ ധ്വജമുയര്‍ത്തി. അല്‍പ്പകാലം കൊണ്ട് നേടിയ അത്ഭുതവിജയമായിരുന്നു അത്. ഓരോരുത്തരുടെയും അസദൃശമായ സാഹസം ശിവാജിയുടെ പ്രശിക്ഷണത്തിന്റെ ചമത്കാരമായിരുന്നു അത്. സൈനികരുടെ സംഖ്യ അറുപതായിരുന്നെങ്കിലും എഴുപത്തഞ്ച് ദിവസത്തെ പ്രശിക്ഷണം അവര്‍ക്ക് കൊടുത്തിരുന്നു. സിദ്ദിജൗഹറിന്റെ മുപ്പതിനായിരം സുസജ്ജിതമായ സൈന്യം മൂന്നുമാസത്തെ കാലാവധികൊണ്ട് സാധിക്കാത്തത് കൊണ്ഡാജിഫര്ജണ്ദ്ജിയുടെ അറുപത് അര്‍ദ്ധനഗ്ന സൈനികര്‍ അല്‍പ്പകാലംകൊണ്ട് സാധിച്ചു.
സംഖ്യയോ സമയമോ അല്ല ഇവിടെ മഹത്വം. ധ്യേയനിഷ്ഠയാണ് മഹത്വപൂര്‍ണം. പന്‍ഹാളകോട്ട കൈവിട്ടുപോയി എന്ന വാര്‍ത്ത ബീജാപ്പൂരില്‍ എത്തി. പുതിയ സുല്‍ത്താന്‍ സികന്ദര്‍ ആദിന്ശാഹ ഇതുകേട്ട് പരിഭ്രാന്തനായി.
പെട്ടെന്ന് അദ്ദേഹം തന്റെ പരാക്രമിയായ സൈന്യാധിപന് ബഹലോല്‍ ഖാനെ വലിയ സൈന്യസന്നാഹങ്ങളോടെ ശിവാജിയെ അടിച്ചമര്ത്താനയച്ചു. ബഹലോല്‍ഖാന്‍ സ്വരാജ്യത്തിന്റെ അതിര്ത്തിപ്രദേശത്തെത്തിയപ്പോഴേക്കും ശിവാജിയുടെ ആജ്ഞയനുസരിച്ച് സര്‍വ്വസൈന്യാധിപനായ പ്രതാപറാവു ഗുര്‍ജര്‍ ശത്രു അറിയാത്തവിധം പെട്ടെന്ന് ആക്രമിക്കാന്‍ പാകത്തിന് സൈന്യത്തെ വിഭജിച്ച് വ്യൂഹങ്ങളാക്കി നിര്‍ത്തി.
ബഹലോല്‍ഖാന്‍ സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലാത്തവിധം, ഗരുഡനെപ്പോലെ പറന്നെത്തി ഉമറാണി എന്ന സ്ഥലത്ത് വെച്ച് ഖാന്റെ സൈന്യത്തെ പ്രതാപറാവു ആക്രമിച്ചു. മറാഠാ സൈന്യത്തിന്റെ മറ്റൊരു വ്യൂഹം മുന്നോട്ടുവഴിയില്‍ ഭിത്തിപോലെ പ്രതിരോധം തീര്‍ത്ത് നില്‍പ്പുണ്ടായിരുന്നു. പിന്നില്‍നിന്ന് മറ്റൊരു ഗണം ആക്രമിച്ചു.
ഇങ്ങനെ മുന്നില്‍നിന്നും പിന്നില്‍നിന്നും എല്ലാ ഭാഗത്തുനിന്നും ആക്രമണം ആരംഭിച്ചതോടെ എങ്ങോട്ടും പോകാന്‍ സാധിക്കാതെ ഖാന് പരിഭ്രാന്തനായി. മുഴുവന്‍ സൈന്യവും വെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്ന ജലാശയം പ്രതിരോധിച്ചുകൊണ്ട് വേതാളത്തെപ്പോലെ പ്രതാപറാവുവും നില്‍പ്പുണ്ടായിരുന്നു. മറാഠാ വീരന്മാരാകട്ടെ ബീജാപ്പൂരിന്റെ സൈനികപ്രമുഖന്മാരെ തെരഞ്ഞുപിടിച്ച് കൊന്നുകൊണ്ടിരിക്കയായിരുന്നു. കുടിക്കാന്‍ വെള്ളംപോലും ലഭിക്കാതെ ബഹലോല്‍ഖാന്‍, മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ പ്രതാപറാവുവിനോട് ക്ഷമ ചോദിച്ചു. ഇനിയങ്ങോട്ട് ഒരിക്കലും ശിവാജിയെ ആക്രമിക്കാന്‍ പുറപ്പെടില്ലെന്ന് ശപഥം ചെയ്തു. ഇനിമേല്‍ ബഹലോല്‍ഖാന്‍ സ്വരാജ്യത്തെ ആക്രമിക്കില്ലെന്ന വിശ്വാസം പ്രതാപറാവുവിനും ഉണ്ടായി. ഖാന്റെ വിനയപൂര്‍ണമായ അപേക്ഷയനുസരിച്ച് ഖാന് ജീവന് ദാനം ചെയ്ത്, തിരിച്ചുപോകാന്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: