ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് നേതാക്കള്‍ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കവുമായി സിപിഎം. രാഷ്‌ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് നേരിടുന്ന ഏറ്റുമുട്ടല്‍ വിദഗ്ധനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെന്നാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റേതെന്ന് ആരോപിക്കപ്പെടുന്ന മൊഴിയുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ വൃത്തികെട്ട തന്ത്രങ്ങള്‍ മേലധികാരികളുടെ നിര്‍ദ്ദേശാനുസരണമുള്ളതാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുല്‍ ഗാന്ധിയും കൂട്ടരും അവരുടെ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണങ്ങളും ശരിവയ്‌ക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രസി ആരോപിക്കുന്നു.
മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പിനു മുമ്പ് ശരദ് പവാറിന് കേന്ദ്ര ഏജന്‍സികളുടെ ഏറ്റുമുട്ടല്‍ നേരിടേണ്ടിവന്നു. സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, കോണ്‍ഗ്രസിന്റെ ഭൂപിന്ദര്‍ സിങ് ഹൂഡ, ഡി.കെ. ശിവകുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള, പിഡിപിയുടെ മെഹ്ബൂബ മുഫ്തി, ആര്‍ജെഡിയുടെ തേജസ്വി യാദവ്, മിസ ഭാരതി തുടങ്ങിയവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് കുറ്റപത്രം തയ്യാറാക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പിന്നില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണെന്നാണ് ഇതിനെല്ലാം പി്ന്നിലെന്നാണ് ആരോപിക്കുന്നത്. അതേസമയം തൃണമൂലിലായിരുന്ന മുകുള്‍ റോയിയും കോണ്‍ഗ്രസിലായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയും ബിജെപിയില്‍ ചേര്‍ന്ന് നടപടികളില്‍നിന്നും രക്ഷപ്പെട്ടെന്നും ഇതില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: