ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സമരം ചെയ്യുന്ന ഇടനിലക്കാര്‍. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇടനിലക്കാര്‍ കഴിഞ്ഞ നാല് മാസമായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അടിയന്തരമായി കാര്‍ഷിക നിയമം പിന്‍വലിക്കാനാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്നും ഇടനിലക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: