കൊൽക്കത്ത : മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ബുധനാഴ്ചയും രണ്ട് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു മന്ത്രിയും ഒരു എംഎല്‍എയുമാണ് ബിജെപിയില്‍ എത്തിയത്.
വടക്കൻ ബംഗാൾ വികസന സഹമന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവര്‍ ബിജെപിയുടെ ബംഗാള്‍ ഘടകം അദ്ധ്യക്ഷൻ ദിലീപ് ഘോഷില്‍ നിന്നും ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാൻസ്ദയെയും, ഗൗരി ശങ്കർ ദത്തയെയും തൃണമൂൽ നേതൃത്വം തഴഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇരുവരും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്.
സംസ്ഥാന വടക്കൻ ബംഗാൾ വികസന സഹമന്ത്രിയാണ് ഹൻസ്ദ. തപൻ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി രണ്ട് തവണ എംഎൽഎയായ നേതാവാണ് ഗൗരി ശങ്കർ ദത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: