ആ സേനയില്‍ ഛത്രസാലും ഉണ്ടായിരുന്നു. ദക്ഷിണത്തില്‍ എത്തിയതിനുശേഷം ഒരു ദിവസം ദിലേര്‍ഖാന്റെ അടുത്ത് ചെന്ന് നായാട്ടിന് പോകാനുള്ള അനുമതി വാങ്ങി. അനുമതി കിട്ടിയ ഉടന്‍ പത്നിയോടും അനുചരന്മാരോടുംകൂടി അവിടുന്ന് പുറപ്പെട്ടു. രാപകല്‍ വനത്തില്‍കൂടി സഞ്ചരിച്ച് അപരിചിതമായ മാര്‍ഗത്തില്‍ കൂടി ഓടി ഭീമാനദിയും കൃഷ്ണാനദിയും കടന്നു.
അവസാനം സ്വരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി ശിവാജിയുടെ സേനാ ശിബിരത്തില്‍ പ്രവേശിച്ചു. ബുന്ദേല്‍ഖണ്ഡിന്റെ രാജാവ് ഛത്രസാല്‍ സപരിവാരം വരുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണകരില് കൂടി മുന്‍പ് തന്നെ ശിവാജി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി വേണ്ട വ്യവസ്ഥകള്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഈ യുവാവ് എന്തിനാണ് ഇവിടെ ഓടി വന്നത് എന്നറിയാനുള്ള ഉത്സുകത ഉണ്ടായിരുന്നു.
ഛത്രസാല്‍ പടഗൃഹത്തില്‍ പ്രവേശിച്ചപ്പോള്‍ ശിവാജി, എഴുന്നേറ്റ് സ്നേഹത്തോടെ വരൂ വീരഛത്രസാല്‍ എന്ന് സ്വാഗതം ചെയ്തു. സ്വതന്ത്ര മഹാരാഷ്ട്ര എഴുന്നേറ്റ് സ്വാതന്ത്ര്യദാഹിയായ ബുന്ദേല്‍ഖണ്ഡിനെ സ്വാഗതം ചെയ്യുന്നതുപോലെയായിരുന്നു അത്. അപൂര്‍വമായ ചിത്താകര്‍ഷകമായ ഒരു ദൃശ്യമായിരുന്നു അത്. ഏറെനാളത്തെ പ്രതീക്ഷയ്ക്കുശേഷം, ഏറെ കഷ്ടതകള്‍ അനുഭവിച്ച് ഘോരമായ കാട്ടിലലഞ്ഞ് അവസാനം ശിവാജിയെ കാണാന്‍ സാധിച്ചതില്‍ ഛത്രസാലിന്റെ ഹൃദയം പുളകംകൊള്ളുകയായിരുന്നു. ശിവാജി ആ വീരയുവാവിനെ സ്നേഹവാത്സല്യത്തോടെ തന്റെ അടുത്തിരുത്തി ചോദിച്ചു; മകനേ, എന്തുണ്ട് വിശേഷണങ്ങള്‍ പറയൂ. ഛത്രസാല്‍ തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പറഞ്ഞുകേള്‍പ്പിച്ചു. അവസാനം എനിക്ക് ആശ്രയം തരണമെന്നും തന്നെ സ്വരാജ്യത്തിന്റെ സേവകനായി സ്വീകരിക്കണമെന്നും അപേക്ഷിച്ചു.
ഛത്രസാലിന്റെ ഓരോ വാക്കിലും തന്റെ ഹൃദയ വേദനയും വ്യാകുലതയും ആകാംക്ഷയും പ്രകടമാകുന്നുണ്ടായിരുന്നു. അതുകേട്ട് ശിവാജിയുടെ ഹൃദയത്തില്‍ സ്നേഹഭാവമുണര്ന്നു. അദ്ദേഹം തന്റെ സ്വതസിദ്ധവും ഭാവപൂര്‍ണവുമായ വാക്കുകള്‍ കൊണ്ട് പ്രതിവചിച്ചു-ഛത്രസാല്‍! താങ്കള്‍ ക്ഷത്രിയകുലത്തിന്റെ മകുടമണിയാണ്. ബുന്ദേലില്‍ തിരിച്ചുപോകൂ. അവിടെ ചെന്ന് ബുന്ദേലിനെ മോചിപ്പിക്കൂ. മുസല്മാന് ആനയാണെങ്കില്‍ താങ്കള്‍ സിംഹമാണ്. താങ്കള്‍ സൈന്യത്തെ സംഘടിപ്പിക്കൂ. യുദ്ധം ചെയ്ത് ശത്രുവിനെ ജയിക്കൂ. ബുന്ദേല്‍ ഖണ്ഡിനെ സ്വതന്ത്രമാക്കൂ. നമ്മള് ഒരുമിച്ചു നില്‍ക്കുന്നതിനെ അപേക്ഷിച്ച് വേറിട്ട് നിന്ന് യുദ്ധം ചെയ്യുന്നതാണ് നല്ലത്.
യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: