തിരുവനന്തപുരം: അഞ്ചില്‍ കുറയാത്ത നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അണികളും ബ്രാഞ്ച് സെക്രട്ടറിമാരും നീങ്ങുന്ന അരാജകത്വനിമിഷങ്ങള് കണ്ട് അവിശ്വസനീയതയോടെ പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റുകാര്‍. കേഡര്‍ പാര്‍ട്ടിയെന്ന പദവിയുണ്ടായിരുന്ന സിപിഎമ്മില്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം അംഗീകരിച്ച അഞ്ച് സ്ഥാനാര്ത്ഥികളുടെയെങ്കിലും കാര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചുകഴിഞ്ഞു. പരസ്യമായ ഈ അരാജകത്വം സംസ്ഥാനത്തെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുകയാണ്. പോസ്റ്റര്‍ പ്രതിഷേധത്തില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് പൊന്നാനിയിലും കുറ്റ്യാടിയിലും പരസ്യമായ ശക്തിപ്രകടനത്തിലേക്ക് നീങ്ങിയപ്പോള്‍ എല്ലാവരേയും പേടിപ്പിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രിയ്ക്ക് പോലും ഉത്തരം മുട്ടിയിരിക്കുകയാണ്.
ജനരോഷം പേടിച്ച് പാലക്കാട് ജില്ലയില്‍ സംസ്ഥാന നേതൃത്വം അംഗീകരിച്ച ഡോ. പി.കെ. ജമീലയെ മാറ്റുക വഴി പാര്‍ട്ടിയുടെ നേതൃത്വം ലോക്കല്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. കളമശ്ശേരിയില്‍ പി. രാജീവിനെതിരെയും പ്രതിഷേധമുണ്ട്. പാര്‍ട്ടിയിലെ പ്രമുഖഗുണ്ടയായ സക്കീര്‍ ഹുസൈന്റെ നേതാവാണ് രാജിവെന്നാണ് പ്രതിഷേധപോസ്റ്റര്‍. എറണാകുളം ജില്ലയില്‍ ശര്‍മ്മയെയും ചന്ദ്രന്പിള്ളയെയെും ഒഴിവാക്കിയതിലും പോസ്റ്റര്‍ പ്രതിഷേധമുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച മന്ത്രിമാരെ ഒഴിവാക്കിയപ്പോള്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിന് വേണ്ടിയും അമ്പലപ്പുഴയില്‍ ജി. സുധാകരന് വേണ്ടിയും അണികള്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു. അമ്പലപ്പുഴയില്‍ ജി. സുധാകരന് പകരം കൊണ്ടുവന്ന പി.പി. ചിത്തരഞ്ജനെതിരെ കടലിന്റെ മക്കളെ വിറ്റുകാശാക്കിയ ഇടനിലക്കാരന് എന്ന പേരിലായിരുന്നു പോസ്റ്റര്‍. ഇനി ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സംസ്ഥാനനേതൃത്വം അന്തിമമായി കൈക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ട സ്ഥിതിയാണ്.
ഇതില്‍ പൊന്നാനിയിലും കുറ്റിയൂടിയിലുമാണ് പരസ്യപ്രകടനം തന്നെ സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ നടന്നത്. പൊന്നാനിയില്‍ പി. നന്ദകുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും പകരം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പറഞ്ഞായിരുന്നു നൂറോളം വരുന്ന സഖാക്കളുടെ വീറുറ്റ മുദ്രാവാക്യം കേട്ടത്. അതുപോലെ കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതിലും പരസ്യപ്രതിഷേധം നടന്നു. ഏറ്റവുമൊടുവില്‍ കോങ്ങാട് സ്ഥാനാര്‍ത്ഥിയായ ശാന്തകുമാരിയ്ക്കെതിരെയും പ്രതിഷേധമുണ്ട്.
പ്രധാനമായും നേതാക്കളുടെ വഴിവിട്ട നടത്തമാണ് അണികളെയും ബാധിച്ചത്. മാതൃകകാട്ടേണ്ട നേതാക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ അധികാരത്തിനും പണത്തിനും മീതെ പ്രത്യയശാസ്ത്രങ്ങളില്ലെന്ന ചിന്ത അണികളിലുമായി എന്തെങ്കിലും നേടാന്‍ വേണ്ടിയുള്ള വഴി മാത്രമായി പാര്‍ടി മാറുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്തയെ തന്നെ നശിച്ച സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അധികം വൈകാതെ ഒരു പാട് താല്പര്യങ്ങള് തമ്മില്‍ കടിപിടി കൂടുന്ന സംഘമായി ഇത് അധപതിക്കാനും അധികം നാള് വേണ്ടിവരില്ല.
ഇനി അറിയേണ്ടത് ഇത്രയാണ്. തരൂരില്‍ വഴങ്ങിയത് പോലെ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വീണ്ടും സ്ഥാനാര്‍ഥികളെ നേതൃത്വം മാറ്റുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: