പാലക്കാട് : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ നിരക്ക് കുറയാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തി തമിഴ്നാട്. സംസ്ഥാനത്ത് നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങള്‍ക്കും അതിര്‍ത്തിയില്‍ പരിശോധിച്ച് ഉറപ്പിച്ചശേഷം മാത്രമേ കടത്തി വിടൂ.
തമിഴ്നാടിന്റെ ഇ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തിയിലേക്ക് പ്രവേശനം ഉള്ളൂവെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. ഇന്ന് ഉച്ചമുതലാണ് പരിശോധനാ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശോധിക്കുന്നുണ്ട്.
കേരളത്തിന്റെ 13 ചെക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പോലീസ് എന്നിവയുള്‍പ്പെട്ട സംഘം പരിശോധന നടത്തുന്നുണ്ട്. ഇതില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. തമിഴ്നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ തിങ്കളാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ അത് നിര്‍ബന്ധമാക്കിയിട്ടില്ല. അതേസമയം കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: