തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് നേരിട്ട് ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നതിനു പിന്നാലെ കസ്റ്റംസ് കമ്മിഷണര്‍ക്കെതിരായ നീക്കം ശക്തമാക്കി സിപിഎം. നേരത്തേ, കസ്റ്റംസ് ഓഫിസുകളിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയുടേയും വിലപേശല്‍ നടക്കില്ലെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി സിപിഎം നീക്കം നടത്തുന്നത്. സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവായ കെ.ജെ. ജേക്കബിനെ കൊണ്ട് സിപിഎം അഡ്വക്കേറ്റ് ജനറലിനു പരാതി നല്കി. രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു. ജയില്‍ മേധാവി നല്കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് സുമിത് കുമാര്‍ അടക്കമുള്ള എതിര് കക്ഷികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു. രഹസ്യമൊഴി വെളിപ്പെടുത്തിയത് കോടതി അലക്ഷ്യമെന്നാണ് സിപിഎം ആരോപിക്കുന്നത്. നോട്ടീസിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ എജിക്ക് മുന്നില്‍ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: