Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം

2019 മുതല്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ചന്ദ്രശേഖരനെ വേട്ടയാടുകയാണ്. ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മിയ്‌ക്കായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 12:25 pm IST
in Kollam

കൊല്ലം: കൊട്ടാരക്കര മണ്ഡലത്തില്‍ സീറ്റ് തര്‍ക്കം നിലനില്‍ക്കെ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനുവേണ്ടി സൈബര്‍ ടീമുകള്‍ പ്രചാരണം ആരംഭിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം സംശയദൃഷ്ടിയില്‍ അകറ്റി നിര്‍ത്തിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

2019 മുതല്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ചന്ദ്രശേഖരനെ വേട്ടയാടുകയാണ്. ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മിയ്‌ക്കായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന് കെപിസിസി നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനില്‍ അംഗമായിരുന്ന രശ്മിയെ വിജയസാധ്യത കണക്കാക്കിയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ലഭിച്ച മൂന്ന് സീറ്റുകളിലൊന്ന് കലയപുരമായിരുന്നു. കഴിഞ്ഞ തവണ കൊട്ടാരക്കരയിലേക്ക് രശ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രചാരണം തുടങ്ങിയ രശ്മിയെ അവസാമം മറ്റ് നേതാക്കള്‍ ഇടപെട്ട് നീക്കി. തുടര്‍ന്ന് സവിന്‍ സത്യനെ സ്ഥാനാര്‍ത്ഥിയാക്കി.  

മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖരനുള്ള ബന്ധം പരസ്യമാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ പോലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ പല ശുപാര്‍ശകളും നടത്തുന്നത് ചന്ദ്രശേഖരന്‍ വഴിയാണെന്നാണ് മറ്റൊരു ആരോപണം. യുഡിഎഫ് ഭരണകാലത്ത് കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നു ചന്ദ്രശേഖരന്‍. പക്ഷെ 2016ല്‍ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമായി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിട്ടും ചന്ദ്രശേഖരന് സീറ്റ് വാങ്ങിനല്‍കാന്‍ അദ്ദേഹം വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നാണ് മുന്നണിയില്‍ ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ ഇത്തവണ ഐഎന്‍ടിയുസിക്ക് 15 സീറ്റ് നല്‍കമെന്ന ആവശ്യം സംഘടന ഉന്നയിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും സംഘടനാ നേതാക്കള്‍ ലക്ഷ്യം വയ്‌ക്കുന്നു.  

ജില്ലാ ഭാരവാഹികള്‍ക്കും മറ്റ് നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ കിട്ടുന്ന പരിഗണന പോലും സംസ്ഥാന പ്രസിഡന്റിന് ലഭിക്കാത്തതില്‍ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ക്ക് പരസ്യമായ പ്രതിഷേധമുണ്ട്. ചന്ദ്രശേഖരനായി സൈബര്‍വിഭാഗം പ്രചാരണം ആരംഭിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിന് എതിര്‍പ്പ് ഉള്ളതായാണ് സൂചന. പേഴ്‌സണല്‍ സ്റ്റാഫുകൂടിയായ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരികുമാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ കൊടിക്കുന്നിലിന് താല്പര്യമുള്ളതായി നേരത്തെ തന്നെ എംപി കെപിസിസിയെ ധരിപ്പിച്ചതാണ്.  

അന്തിമപട്ടിക വരുന്നതിന് മുന്‍പ് പ്രചാരണം ആരംഭിച്ചാല്‍ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് ആര്‍. ചന്ദ്രശേഖരന്റെ കണക്കുകൂട്ടല്‍. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേണ്ടത്ര തരത്തില്‍ സമരരംഗത്തിറങ്ങാന്‍ ഐഎന്‍ടിയുസി തയ്യാറാകാത്തതും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാന്‍ പോലും മടിച്ചത് സിപിഎമ്മുമായുള്ള അവിശുദ്ധബന്ധം കാരണമാണെന്ന് എതിര്‍വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ ചന്ദ്രശേഖരന്‍ പിണറായി ഭരണത്തില്‍ അത്തരമൊരു ശ്രദ്ധേമായ സമരം നടത്തിയില്ലെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.

Tags: electionപ്രചാരണംkottarakkaraR. Chandrasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.