Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദര്‍; ചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം, കളമശ്ശേരിയില്‍ വ്യാപക പോസ്റ്റര്‍ യുദ്ധം

അതിനിടെ മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയ നീക്കവുമായി സിപിഎം രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 10:22 am IST
in Kerala

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനുള്ളിലും പോസ്റ്റര്‍ യുദ്ധം. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവ് മത്സരിക്കുന്നതിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രതിഷേധമാണ് നടക്കുന്നത്. കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലും മുപ്പത്തടത്തിലും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  

കളമശ്ശേരി സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദരാണ് പി. രാജിവ്. അദ്ദേഹത്തെ കളമശ്ശേരിക്ക് വേണ്ട. പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്‌നം. എസ്. ശര്‍മ്മയും ചന്ദ്രന്‍ പിള്ളയുമൊന്നുമില്ലാതെ എല്‍ഡിഎഫിന് എന്ത് തുടര്‍ ഭരണം. എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ പതിപ്പിച്ചിരിക്കുന്നത്. ഏലൂര്‍ പാര്‍ട്ടി ഓഫീസിലും പരിസരത്തും കഴിഞ്ഞ ദിവസവും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റിക്ക് മുമ്പിലും ഇന്ന് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

കളമശ്ശേരി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മുന്‍ ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ ചന്ദ്രന്‍ പിള്ളയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് പി. രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.  

അതിനിടെ മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയ നീക്കവുമായി സിപിഎം രംഗത്തെത്തി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടിയിലെ സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു.

കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പി രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്‍ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ. ചന്ദ്രന്‍ പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകള്‍ വന്നിരുന്നു.  

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ ആര്‍ ജയാനന്ദയ്‌ക്കെതിരെയും പോസ്റ്ററുകള്‍ പ്കത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകള്‍.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

Tags: എല്‍ഡിഎഫ്‌sakeer hussainKalamasseryപി. രാജീവ്ചന്ദ്രന്‍ പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

Kerala

കളമശ്ശേരിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ആറ് വയസുകാരി മകളെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി വ്യാപക അന്വേഷണം

Kerala

കളമശേരി കുസാറ്റിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.