ബെംഗളൂരു: ക്രൈസ്തവ മത നേതാക്കളുമായി ബെംഗളൂരുവില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വഥ് നാരായണ്‍ കൂടിക്കാഴ്ച നടത്തി. കാത്തലിക് കോണ്‍ഫറന്‍സ് ബിഷപ് ഓഫ് ഇന്ത്യ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, ഓര്‍ത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സെറാഫിമിന് എന്നിവരെയാണ് അശ്വഥ് നാരായണ്‍ സന്ദര്‍ശിച്ചത്.
ബെംഗളൂരു കോക്സ് ടൗണിലുള്ള സിസിബിഐയുടെ മേഖലാ ഓഫീസിലെത്തിയാണ് ഫാ. സ്റ്റീഫന്‍ ആലത്തറയുമായി ചര്‍ച്ച നടത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ദൊഡ്ഡഗുബ്ബിയിലെ ബിഷപ് ഹൗസിലെത്തിയാണ് എബ്രഹാം മാര്‍ സെറാഫിമിനുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടി പ്രവൃത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അശ്വഥ് നാരായണ്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരില്‍ ഒരാളാണ് അശ്വഥ് നാരായണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: