ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടെ പൂര്‍ണ മുഖാവരണങ്ങള്‍ ധരിക്കുന്നത് വിലക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തോടെ അംഗീകാരം. 51.21 ശതമാനം ആളുകള്‍ നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 50.8 ശതമാനം എതിര്‍ത്തു. ഹിതപരിശോധനയില്‍ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചതോടെ, തെരുവുകള്‍, പൊതു ഓഫിസുകള്‍, പൊതു ഗതാഗതം, റെസ്റ്റോറന്റുകള്‍, കടകള്‍ തുടങ്ങിയ രാജ്യത്തെ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും.
അതേസമയം, ആരാധനാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും മുഖാവരണങ്ങള്‍ അനുവദിക്കും. ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും വിലക്കില്ല. കാര്‍ണിവല്‍ പോലുള്ള പ്രാദേശികമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നയിടങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ടാകും. എന്നാല്‍ ഇതല്ലാതെ വിദേശ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സ്വിസ് ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഇളവുകളില്ല.
വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ മുഖാവരണങ്ങള്‍ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നു. ഇസ്ലാമിനെ പ്രത്യേകമായി നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും സ്വിസ് മാധ്യമങ്ങള്‍ ഇതിനെ ബുര്‍ഖ നിരോധനം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: