കൊല്‍ക്കൊത്ത: ആര്‍ക്കും ബംഗാളില്‍ ബീഫ് നിരോധിക്കാന്‍ കഴിയില്ലെന്ന് മമത ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയായ സിദ്ദിഖുള്ള ചൗധരി.
‘1200 വര്‍ഷങ്ങളായി മുസ്ലിംങ്ങളും മറ്റും ബംഗാളില്‍ ബീഫ് കഴിച്ചുകൊണ്ടിരിക്കുന്നു. അത് ആര്‍ക്കും നിരോധിക്കാന്‍ കഴിയില്ല,’- അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ ബീഫ് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രചാരണത്തിനിറങ്ങിയ യോഗി ആദിത്യനാഥ് നടത്തിയ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി സിദ്ദിഖുള്ള. ‘അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കുമെന്നാണ് യോഗി പറഞ്ഞത്. അദ്ദേഹം ഹിന്ദു മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയാണ്,’ മന്ത്രി ചൂണ്ടിക്കാട്ടി.
അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി 2019 നവമ്പറില്‍ വിധിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ മോദി സര്‍്ക്കാരിന്റെ രാമക്ഷേത്രപ്രേശ്നത്തില് വെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: