കൊല്‍ക്കൊത്ത: മോദി ഞായറാഴ്ച ബംഗാളില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ആശയത്തിന്റെ പ്രചാരകനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയും നിറഞ്ഞുനിന്നു. മമതയും കോണ്‍ഗ്രസും പറയുന്ന പരിവര്‍ത്തനമല്ല, ബംഗാളില്‍ അടിസ്ഥാനപരമായ, സമൂലമായ പരിവര്‍ത്തനത്തിനാണ് ബിജെപി അധികാരത്തില്‍ എത്തിയാല്‍ ശ്രമിക്കുകയെന്ന് മോദി പറഞ്ഞു. ബംഗാളില്‍ വരാന്‍പോകുന്ന മാറ്റം കണ്ട് ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് പുഞ്ചരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
‘എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവഗണിച്ച നേതാവാണ് ബംഗാളിലെ ശ്യാമപ്രസാദ് മുഖര്‍ജി. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഹിന്ദു ആശയപ്രചാരകനായ ശ്യാമപ്രസാദ് മുഖര്‍ജിയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞത്. ഇടതുപക്ഷവും തൃണമൂലും അത് തന്നെ ചെയ്തു,’- നരേന്ദ്രമോദി പറഞ്ഞു.
ബിജെപി ഇത് തിരുത്താന്‍ ഉറ്റുനോക്കുന്നു. മോദിയുടെ പ്രസംഗത്തില്‍ മറ്റുള്ളവരെ പരാമര്‍ശിച്ചപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്ക്കും മുഖ്യമായ ഇടം കിട്ടി. സ്വാമി വിവേകാനന്ദ, അരബിന്ദോ, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരെയും നരേന്ദ്രമോദി പരാമര്‍ശിച്ചു. അധികാരത്തില്‍ വന്ന എല്ലാ പാര്‍ട്ടികളും അവഗണിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെക്കുറിച്ച് പ്രത്യേകം മോദി എടുത്തുപറഞ്ഞു.
ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടായതു മുതല്‍ പാര്‍ട്ടി ഒരു വലിയ സാംസ്കാരിക മാറ്റത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ സൂചനകള്‍ ബിജെപി മുന്നോട്ട് വച്ചിരുന്നു. ബംഗാള്‍ ഇന്ത്യയില്‍ നിലനിന്നതിന് പിന്നില്‍ ശ്യാമപ്രസാദ് മുഖര്ജിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. എന്നാല്‍ വര്‍ഗ്ഗീയവാദി എന്ന് മുദ്രകുത്തി മറ്റ് പാര്‍ട്ടികള്‍ അദ്ദേഹത്തിനെ തള്ളിക്കളഞ്ഞപ്പോള്‍ തങ്ങളുടെ ആശയ സ്രോതസ്സായ, മുന്‍ഗാമിയായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകേണ്ട കടമ ബിജെപിയ്ക്കുണ്ടെന്ന് മോദി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: