കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കള്ളപ്പണ വിനിയോഗം തടയാനും പിടികൂടാനും കസ്റ്റംസ് വിശാല സംവിധാനങ്ങള്‍ ഒരുക്കും. റോഡ്, ജല മാര്‍ഗങ്ങളില്‍ക്കൂടി പണവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മറ്റു വസ്തുക്കളും അനധികൃതമായി കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഇത്തവണ കുറ്റമറ്റ രീതിയില്‍ അത് തടയാനാണ് പദ്ധതി.
ഫ്ളൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം (എസ്എസ്ടി) സംവിധാനങ്ങള്‍ സജ്ജമാക്കി. വാഹനങ്ങള്‍, ബോട്ടുകള്‍, ഹൗസ്േബാട്ടുകള് തുടങ്ങിയവ നിരീക്ഷിക്കും. സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍, ഹെഡ് ഹവില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും ഓരോ ഫ്ളൈയിങ് സ്ക്വാഡിന്റെയും കീഴിലുള്ള എസ്എസ്ടിയില്. കമ്മീഷണറേറ്റില്‍ കണ്ട്രോള് റൂം ഉണ്ടാകും. ഇന്ത്യന്‍ റവന്യൂഇന്റലിജന്സിലെ ജോയിന്റ് കമ്മീഷണര്‍ പ്രിയാങ്ക് ചതുര്‍വേദിയാണ് നോഡല്‍ ഓഫീസര്‍. ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്ത് സഹായി.
ഓരോ ജില്ലയ്ക്കും പ്രത്യേകം ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാകുന്ന പതിവ് കണക്കിലെടുത്താണ് നടപടി. പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. 0484-2870400/2354056, 9496521002, 8078062442 എന്നിവ നമ്പരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: