കൊല്‍ക്കത്ത :മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോളീവുഡ് നടനുമായ മിഥുന് ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റായ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം.
മിഥുന് ചക്രബര്‍ത്തി ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ബ്രിഗേഡ് മൈതാനിയില്‍ എത്തിയ മിഥുന് ചക്രബര്‍ത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാള്‍ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിക്കുകയ്യിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തുന്ന മെഗാറാലിയില്‍ മിഥുന് ചക്രവര്‍ത്തി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. തൃണമൂല്‍ നിന്നും നിരവധി പേരാണ് അടുത്തിടെ ബിജെപിയിലേക്ക് എത്തിയത്. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമായിരുന്നു മിഥുന് ചക്രവര്‍ത്തി. 2016ല്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം എം പി സ്ഥാനം രാജി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: