തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. തനിക്കെതിരേയും കസ്റ്റംസ് അന്വേഷണങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വജയന് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതവേ വിഡ്ഢിത്തം പറയുക എന്നത് മുഖ്യമന്ത്രിയുടെ ശീലമാണ്. കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. കേന്ദ്രപദവി വഹിക്കാത്തത് കൊണ്ടാവാം ഇത് അറിയാത്തത്. മുഖ്യമന്ത്രിക്ക് വാര്‍ത്താകുറിപ്പ് നല്കുന്നയാള്ക്കും വിവരമില്ലേ. വാര്‍ത്താകുറിപ്പ് എഴുതി നല്‍കിയെങ്കിലും ഇത് വായിക്കുന്ന മുഖ്യമന്ത്രിക്ക് മനസ്സിലാക്കി കൂടെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കസ്റ്റംസ് ധനകാര്യ വകുപ്പിന്റെ കീഴിലാണ് വരുന്നത്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കിയതിനെ വിമര്ശിച്ചതിലും അദ്ദേഹം മറുപടി പറഞ്ഞു. കസ്റ്റംസ് ഏജന്‍സി കേസില്‍ കക്ഷിയാണെന്നും അതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് മറുപടി നല്‍കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിക്ക് വാര്‍ത്താ കുറിപ്പിനായി വിഡ്ഢിത്തങ്ങള്‍ എഴുതിക്കൊടുത്തയാളെ പിരിച്ചുവിടണം. പിണറായിയോട് അയാള്‍ക്ക് എന്തോ വൈരാഗ്യമുണ്ട്. കസ്റ്റംസ് ധനകാര്യ വകുപ്പിന്റെ കീഴിലാണെന്ന് പിണറായിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാമോ, അല്ലെങ്കില്‍ ഇങ്ങനത്തെ വിവരക്കേട് എഴുതിക്കൊടുക്കുമോ വി. മുരളീധരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: