തിരുവനന്തപുരം: പി. ജയരാജന് സീറ്റ് നല്‍കാത്തതിലുള്ള അസ്വാരസ്യം സിപിഎമ്മിനുള്ളില്‍ പടര്‍ന്നുപിടിക്കുന്നു. ഒപ്പം ലോക്സഭയില്‍ മത്സരിച്ച എം.ബി.രാജേഷിനും പി. രാജീവിനും കെ.എന്‍. ബാലഗോപാലനും സീറ്റുനല്‍കിയ തീരുമാനത്തിനെതിരെയും അമര്‍ഷം പുകയുകയാണ്.
ഈ അമര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിണറായിയുടെ ആധിപത്യത്തിനെതിരായ ചോദ്യങ്ങളായി നിറയുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി. ജയരാജന് വേണ്ടി അരലക്ഷത്തിലേറെ അംഗങ്ങളുള്ള പി.ജെ. ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പൊട്ടിത്തെറിക്കുകയാണ്. പോരാളി ഷാജി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സമൂഹമാധ്യമപേജുകളിലും പരസ്യവിമര്‍ശനം ഉയരുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് പി. ജയരാജനുള്ളത്. പാര്‍ട്ടി ബന്ധുക്കള്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ നോക്കാം:
‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാള് വരും. അവിടെ മുതല്‍ പിജെ (പി ജയരാജന്) കാലം തുടങ്ങും. അന്ന് ഞാന്‍ പാര്‍ട്ടിയിലേക്ക് വന്ന് വീണ്ടും ചെങ്കൊടിയേന്തും’.
‘ഒരു കമ്മ്യൂണിസ്റ്റുകാരി എന്ന നിലയില്‍ എനിക്ക് സങ്കടം തോന്നിയ നിമിഷം. സ്വന്തം ജീവനും ജീവിതവും വരെ പാര്‍ട്ടിക്ക് ദാനം ചെയ്ത സഖാവിനെ പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞുപോയി’
‘പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് വരെ സീറ്റ് താലത്തില്‍വെച്ച് നീട്ടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന് പണയം വച്ചുപോരാടിയ സഖാവ് പി ജയരാജന് എന്തുകൊണ്ട് സീറ്റില്ല?’
‘ഇപ്പോള്‍ പുറത്തുവരുന്ന സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് പാര്‍ലമെന്റില്‍ മത്സരിച്ചു തോറ്റ, ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിക്കാത്ത ബാലഗോപാലന് നായര്‍ക്കും രാജീവ് നായര്‍ക്കും സീറ്റുണ്ട്. പാലക്കാട്ട് രാജേഷ് നായര്‍ക്കും സീറ്റുണ്ട്’.
ഇതിനിടെ ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ്കൗണ്‍സിലിലെ സ്ഥാനം രാജിവെച്ച എന്‍.ധീരജ്കുമാറിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സിപിഎം പള്ളിക്കുന്ന ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ ധീരജ് കുമാറിനെതിരെ പാര്‍ട്ടി ആരോപിച്ചിരിക്കുന്ന കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: