തിരുവനന്തപുരം: ആലുവ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്, ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം എന്നിവ കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ബലിതര്‍പ്പണം അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ കൃത്യമായി സാമൂഹിക അകലം പാലിക്കണം. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും മതിയായ സാനിറ്റേഷന്‍ സൗകര്യം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ബലിതര്‍പ്പണം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അുിമഝ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ബലിതര്‍പ്പണത്തിനായി രജിസ്ട്രേഷന് നടത്താം. ബലിതര്‍പ്പണ സമയം 12ന് പുലര്‍ച്ചെ നാലു മുതല്‍ 12 മണി വരെയായി പരിമിതപ്പെടുത്തി. ആലുവ മണപ്പുറം അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും 200ല്‍ കൂടാതെ ആളുകളെ ഉള്‍ക്കൊള്ളിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തി ബലിതര്‍പ്പണചടങ്ങ് അനുവദിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: