ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള എച്ച്.സലാം എസ്ഡിപിഐക്കാരനെന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമാണ് സലാം. എന്നാല്‍, സലാം എസ്ഡിപിഐ ആണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പോസ്റ്റര്‍. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരന് സലാമോ എന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലത്തിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചത്. സര്‍ക്കാരിന് തുടര്‍ഭരണം വേണ്ടെയെന്നും മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ശനിയാഴ്ച ചേരാനിരിക്കെയാണ് സുധാകരനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പ്രധാന നേതാക്കളെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. സുധാകരനും തോമസ് ഐസക്കിനും പുറമേ സി രവീന്ദ്രനാഥ്, എകെ ബാലന്, ഇപി ജയരാജന് എന്നീ മന്ത്രിമാരും ഇത്തവണ മത്സരിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. പകരം മന്ത്രി ബാലന്റേയും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റേയും ഭാര്യമാര്‍ക്ക് സീറ്റ് നല്‍കിയതിലും പാര്‍ട്ടിയില്‍ പ്രതി,ധേം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: