കൊച്ചി: എസ്ബിഐ പേയ്മെന്റ്സുമായി സഹകരിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്കായി ‘റൂപെ സോഫ്റ്റ് പിഒഎസ്’ അവതരിപ്പിക്കുന്നു. നൂതനമായ ഈ സംവിധാനത്തിലൂടെ റീട്ടെയില്‍ വ്യാപാരികള്‍ക്ക് എന്‍എഫ്സി സാധ്യമായ അവരുടെ സ്മാര്‍ട്ട്ഫോണുകളെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളാക്കി മാറ്റാനാകും. വ്യാപാരികള്‍ക്ക് ഇതുവഴി ലളിതമായ ഒരു ടാപ്പിലൂടെ 5000 രൂപവരെയുള്ള ഇടപാടുകള്‍ സ്മാര്‍ട്ട്ഫോണുകളിലൂടെ നടത്താനാകും.
വ്യാപാരികള്‍ക്ക് വളരെ ചെലവു കുറഞ്ഞ സൗകര്യങ്ങളിലൂടെ റൂപെ സോഫ്റ്റ് പിഒഎസ് സംവിധാനം ഏര്‍പ്പെടുത്താം.എംഎസ്എംഇകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം സ്വീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ട് വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പേയ്മെന്റ്ടെര്‍മിനലാക്കി മാറ്റാം. ചെറുകിട-ഇടത്തരം വ്യാപാരികളുടെ ഇടപാടുകളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും.നേരിട്ടുള്ള പണമിടപാടില്‍ നിന്നും സുരക്ഷിതമായ സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ പേയ്മെന്റിലേക്ക് മാറാന്‍ പ്രോല്‍സാഹനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: