കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവ് സിപിഎമ്മില്‍ നിന്ന് രാജിവച്ച് പുറത്തുപോയി. താമരശേരി മുൻ ഏരിയ കമ്മിറ്റി അംഗവും ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. അബ്ദുൾ റഹ്‌മാൻ ആണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിട്ടത്.
കോഴിക്കോട് ജില്ലയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് സ്വർണക്കടത്ത്, ഹവാല ഇടപാടുകാരാണെന്നതാണ് അബ്ദുൾ റഹ്‌മാന്റെ പ്രധാന ആരോപണം. ഇവിടെ പാര്‍ട്ടിയ്‌ക്കുള്ളിലുള്ളവരല്ല , പകരം പുറത്തുള്ളവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നാണ് ആരോപണം.
സിപിഎമ്മിനെ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ വിലയ്‌ക്കുവാങ്ങി. സിപിഎം നേതാക്കൾ പണത്തിന് പിന്നാലെ പോവുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം ഡിവിഷനിൽ മത്സരിച്ച കാരാട്ട് ഫൈസലിനെ സിപിഎം ജില്ലാ നേതൃത്വം രഹസ്യമായി സഹായിച്ചെന്നും അബ്ദുൾ റഹ്‌മാൻ ആരോപിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: