തിരുവനന്തപുരം : തിരുവനന്തപുരത്ത് ജോലിയ്‌ക്കായി പശ്ചിമ ബംഗാളില്‍ നിന്നും എത്തിയ കുടിയേറ്റ തൊഴിലാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്ബര്‍ pc 359410 ടിക്കറ്റിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ചത്.
ലോട്ടറി അടിച്ച വിവരം അറിഞ്ഞ് ഞെട്ടിപ്പോയ പ്രതിഭാ മണ്ഡൽ നേരെ പോയത് പൂജപ്പുര പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് സഹായ വാഗ്ദാനവും നല്‍കി കൂടെ പൂജപ്പൂര കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്തു നല്‍കുകയും ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥരെ പോലീസ് വിവരം അറിയിച്ചു. അവര്‍ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് സ്വീകരിച്ചു. ടിക്കറ്റ് പോലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പോലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി.
മരുതംകുഴിയിൽ നിർമാണ പ്രവർത്തനത്തിനായാണ് പ്രതിഭാ മണ്ഡൽ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: