മുംബൈ: ബോളിവുഡ് താരങ്ങളായ താപ്സി പന്നു, അനുരാഗ് കശ്യപ് എന്നിവരുടെ മുംബൈ, പൂനെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയ ആദായനികുതിവകുപ്പ് 650 കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി. പണവും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ് 600 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഫാന്റം ഫിലിംസിന്റെ ഓഹരി വിറ്റതായി കാണുന്നുണ്ടെങ്കിലും ഈ തുകയ്ക്ക് നികുതി നല്‍കിയിട്ടില്ല. ഇതിനായി വ്യാജബില്ലുകളും കള്ളച്ചെലവും കാണിച്ചിരിക്കാമെന്ന് കരുതുന്നു. അനുരാഗ് കശ്യപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ മായ്ച്ചുകളഞ്ഞിട്ടുണ്ട്.
അഞ്ചുകോടി രൂപയുടെ കാഷ് രസീതികള്‍ താപ്സി പന്നുവിന്റെ കയ്യില്‍ നിന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ 20 കോടി രൂപയുടെ നികുതി വരുന്ന വ്യാജ ചെലവ് നടത്തിയതായുള്ള രേഖ കണ്ടെത്തി.
താപ്സി പന്നു അഞ്ചു കോടി രൂപ നേരിട്ട് വാങ്ങിയതായി രേഖയുണ്ട്. അവരുടെ കമ്പനിയും ഇതുപോലെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. താപ്സി പന്നുവിന്റെ പുതിയ സിനിമക്കരാറുകളും പരസ്യ ഇടപാടുകളും ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ചില വിവരങ്ങള്‍ അവരുടെ ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞിട്ടുണ്ട്. അത് കണ്ടെത്താന്‍ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: